തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി സി പി എം. വോട്ടുകച്ചവടം നടത്തുന്നത് മോദി അനുയായികളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ആരോപിച്ചു. നേമത്ത് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ജയിച്ചത് കോണ്‍ഗ്രസ് സഹായത്താലാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കച്ചവടത്തെ കുറിച്ച് കോണ്‍ഗ്രസുമായി ബിജെപി വളരെ സജീവമായി ചര്‍ച്ച നടത്തുകയാണ്. രാജഗോപാല്‍ നിയമസഭ കണ്ടതിനെപ്പറ്റിയാണ് പ്രധാനമന്ത്രി വ്യക്തമാക്കേണ്ടിയിരുന്നത്. അത് മറച്ചുവച്ച് അദ്ദേഹം സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വാക്കുകളുടെ മൂല്യമാണ് ചോര്‍ന്നുപോകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.













