ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കൂടും. എയര്‍ സെക്യൂരിറ്റി ഫീസ് വര്‍ധിപ്പിച്ചതിനാലാണ് നിരക്ക് വര്‍ധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ എയര്‍ സെക്യൂരിറ്റി ഫീസ് 200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയോളം ഡിജിസിഎ വര്‍ധിപ്പിച്ചിരിക്കുന്നത്.
രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, കൃത്യനിര്‍വഹണത്തിലുള്ള എയര്‍ലൈന്‍ ജീവനക്കാര്‍, യുഎന്‍ സമാധാന സേനയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് വര്‍ധിപ്പിച്ച എയര്‍ സെക്യൂരിറ്റി ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി. നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 114.8 രൂപയുമായിരുന്നു എയര്‍ സെക്യൂരിറ്റി ഫീസ്.
അതിനിടെ, രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന യാത്രക്കാര്‍ക്ക് എതിരേ തത്സമയം പിഴ ചുമത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി.
Discussion about this post