തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികളോട് നന്ദിപറയുന്നതായും പിണറായി അറിയിച്ചു. നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മള്‍ പടുത്തുയര്‍ത്തും. ഇനിയും തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ടു പോകും- മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post