തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പോലീസ് ബിജെപിക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചുവെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോലീസ് അന്യായം കാണിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് പെരുമാറിയത്. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് കൗണ്‍സിലറെയും ഗ്രാമപഞ്ചായത്ത് മെമ്പറെയും ഡിവൈഎഫ്‌ഐ നേതാക്കളെയും തന്റെ പി.എയേയും മര്‍ദ്ദിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഡിജിപിയോടും ആവശ്യപ്പെടും. കടകംപള്ളി പറഞ്ഞു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈകീട്ടോടെ സ്ഥലത്തെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിതിഗതികള്‍ ആരാഞ്ഞ ശേഷമാണ് പോലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.രാവിലെ കാട്ടായിക്കോണത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകന്റെ കാറും തല്ലിത്തകര്‍ത്തു . തുടര്‍ന്ന് വൈകിട്ടോടെ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തിയെന്നാണ് ആരോപണം.
Discussion about this post