തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങള്‍ മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
Discussion about this post