കണ്ണൂര്‍: ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് മാനേജര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വെള്ളിയാഴ്ചയാണ് കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറാ ബാങ്കിനുള്ളില്‍ മാനേജര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്ന (40) ജീവനൊടുക്കിയത്. മാനേജര്‍ ജീവനൊടുക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ബാങ്കുകള്‍ അധിക ജോലി ഭാരവും സമ്മര്‍ദ്ദവും നല്‍കുന്നുണ്ടെന്ന് വ്യാപക പരാതി മുന്‍പും ഉയര്‍ന്നിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മാനേജരായി പ്രമോഷന്‍ ലഭിച്ച് സ്വപ്ന കൂത്തുപറമ്പിലെത്തിയത്. ജോലിയില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെന്ന സ്വപ്നയുടെ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ 8.10 ഓടെ ബാങ്കിലെത്തിയ സ്വപ്ന 8.17 ഓടെ ജീവനൊടുക്കുകയായിരുന്നു. ബാങ്കിനുള്ളില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് പോലീസ് ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
Discussion about this post