ഗോഹട്ടി: അനധികൃതമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ച് വിതരണം ചെയ്ത സംഘം പിടിയില്‍. ആസാമിലെ ദിബ്രുഗഡിലാണ് സംഭവം. മൂന്ന് പേരെ പോലീസ് പിടികൂടി. ദിപെന്‍ ഡോളി, ബിതുപന്‍ ഡിയോറി, അയ്ബി ഡിയോറി എന്നിവരാണ് അറസ്റ്റിലായത്. ലക്കിംപുര്‍ സ്വദേശികളാണ് ഇവര്‍ മൂന്നുപേരും.
ദിബ്രുഗഡിലെ പാല്‍താന്‍ ബസാര്‍ മേഖല കേന്ദ്രികരിച്ചാണ് ഇവര്‍ ആധാര്‍ കാര്‍ഡ് നിര്‍മിച്ചിരുന്നത്. ഒരു കാര്‍ഡിന് 300 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ആധാര്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ തുടങ്ങിയവയും 5,000 രൂപയും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഒരു കാറും പോലീസ് കണ്ടെടുത്തു.
വലിയ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാകാം ഇവരെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post