നാദാപുരം: കല്ലാച്ചിക്കടുത്ത് ചേലക്കാട് ലീഗ് ഓഫീസിനുനേരെ ബോംബേറ്. സംഭവത്തില്‍ ആളപായമൊന്നും ഉണ്‌ടായിട്ടില്ല. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് ചേലക്കാട് ബസ്‌്‌സ്റ്റോപ്പിന് സമീപത്തുള്ള സിഎച്ച് സൗധത്തിനുനേരെ ബോംബേറുണ്‌ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നാദാപുരം കല്ലാച്ചി മേഖലകളില്‍ നടക്കുന്ന ബൈക്ക് കത്തിക്കലിന്റെ ഭാഗമാണ് ഇന്നുപുലര്‍ച്ചെ നടന്ന ബോംബേറുമെന്നാണ് പോലീസ് വിലയിരുത്തല്‍. ബോംബ് ഓഫീസിന്റെ മതിലില്‍ വീണ് പെട്ടിച്ചിതറിയതിനാല്‍ ഓഫീസിന് കാര്യമായ കേടുപാടുകളൊന്നും ഉണ്‌ടായിട്ടില്ല.
Discussion about this post