തിരുവനന്തപുരം: കേരള സര്‍വകലാശാല ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുഴുവന്‍ സര്‍വകലാശാലകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാല യൂണിയനും വിദ്യാര്‍ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള സര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.
മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും.
Discussion about this post