തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആറര ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തിയതോടെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും.
തലസ്ഥാനത്ത് ഇന്ന് 108 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും. സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും കുത്തിവയ്പ്പ്.
ഒന്നാം ഡോസുകാര്‍ക്കും രണ്ടാം ഡോസുകാര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് അക്ഷയ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താം.
Discussion about this post