ന്യൂഡല്‍ഹി: രാജ്യത്ത് വിരഫിന്‍ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇന്ത്യയില്‍ അടയിന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് വിരഫിന്‍. രോഗികളില്‍ 91 ശതമാനം പേര്‍ക്കും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമായെന്ന് വിരഫിന്‍ വാക്സിന്റെ നിര്‍മ്മാതാക്കളായ സൈഡസ് അറിയിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് സൈഡസ് കാഡിലയുടെ കൊറോണ മരുന്നിന് ഡിസിജിഐ അനുമതി നല്‍കിയത്.
നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും റഷ്യയുടെ സ്പുട്നിക് വിയ്ക്കും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. കൊവാക്സിനും കൊവിഷീല്‍ഡുമാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. മെയ് ഒന്നുമുതല്‍ സ്പുട്നിക് വിയും ചില വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് വിദേശ നിര്‍മിത വാക്സിന് അംഗീകരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികള്‍ക്കാണ് വാക്സിന്‍ കൂടുതല്‍ ഫലപ്രദം. ഹെപ്പറ്റിറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ വേണ്ടി പത്ത് വര്‍ഷം മുന്‍പാണ് ഈ മരുന്ന് കമ്പനി വികസിപ്പിച്ചത്. വിരഫിന്‍ രോഗികള്‍ക്ക് നല്‍കുന്നതോടെ ഓക്സിജന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
Discussion about this post