Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം: ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

by Punnyabhumi Desk
Apr 24, 2021, 03:57 pm IST
in കേരളം

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തു ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷമായിരിക്കുമെന്നും അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും നാളെയും എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദിക്കില്ല.

നേരത്തേ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കുമാണു പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. ഇവര്‍ സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. ഇതിനു പ്രത്യേക മാതൃക ഇല്ല.

വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും തിരക്കുണ്ടാകാതെയിരിക്കാന്‍ സ്ഥല വിസ്തൃതിയുടെ പകുതി ആളുകളെ മാത്രമേ ഒരേസമയം ഉള്ളില്‍ പ്രവേശിപ്പിക്കു. ബാക്കിയുള്ളവര്‍ ആളകലം പാലിച്ച് ക്യൂ നില്‍ക്കണം. സ്ഥാപനങ്ങളിലേക്ക് കടക്കുന്‌പോള്‍ നിര്‍ബന്ധമായും ശരീര ഊഷ്മാവ് പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. ഇതിനായി സ്ഥാപനങ്ങള്‍ പ്രത്യേക ജീവനക്കാരെ നിയോഗിക്കണം. കടകളിലെത്തുന്നവരുടെ പേരും മറ്റു വിവരങ്ങളും എഴുതി സൂക്ഷിക്കുന്നതിനുള്ള രജിസ്റ്റര്‍ നിര്‍ബന്ധമാക്കണം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഇക്കാര്യം ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന തുടങ്ങി.

ഇന്നും നാളെയും ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പോലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിംഗ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കരുതണം.

ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്താന്‍ തടസമില്ല. വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം.

പരീക്ഷയ്ക്കു പോകാന്‍ തടസമില്ല

തിരുവനന്തപുരം: ഇന്നു നടക്കുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കായി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യാം. എന്നാല്‍, പരീക്ഷാകേന്ദ്രങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

പോലീസ് നിര്‍ദേശങ്ങള്‍

* ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

* അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു.

* റസ്റ്ററന്റില്‍ ഭക്ഷണം വിളന്പാന്‍ അനുവദിക്കില്ല. രാത്രി ഒമ്പതുവരെ പാഴ്‌സല്‍ അനുവദിക്കും.

* ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന യാത്രാ സേവനങ്ങള്‍ തടസപ്പെടില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും.

* ബസ്, ട്രെയിന്‍, എയര്‍ ട്രാവല്‍ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും വിലക്കില്ല. അവര്‍ യാത്രാ രേഖകള്‍ കാണിക്കണം.

* മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 75 പേര്‍ക്ക് പങ്കെടുക്കാം. ഇത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

* അവശ്യസേവനങ്ങളുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് സഞ്ചരിക്കാം.

* 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കന്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.

*ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരെയും നിരോധിച്ചിട്ടില്ല. ഐടി കന്പനികളില്‍ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാന്‍ അനുവദിക്കൂ.

* അടിയന്തര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാവിലക്കില്ല.

* രാത്രി കര്‍ഫ്യൂ കര്‍ശനമായിരിക്കും. റംസാന്‍ നോന്പ് ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തില്‍ ഒരുക്കും. നോന്പിന്റെ ഭാഗമായി, രാത്രി ഒമ്പതിനുശേഷം പ്രാര്‍ഥന അവസാന ചടങ്ങുകള്‍ നടത്താം.

* കടകള്‍ രാത്രി 7.30 നകം അടച്ചിരിക്കണം.

* കാറില്‍ ഒരാള്‍ യാത്ര ചെയ്താലും മാസ്‌ക് നിര്‍ബന്ധമാണ്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies