തിരുവനന്തപുരം: കുമാരപുരം പൊതുജനം ലെയ്ന്‍ വൃന്ദാവനത്തില്‍ ക്രൈംബ്രാഞ്ച് റിട്ട. എസ്.പി എസ്.സനല്‍കുമാര്‍(61) നിര്യാതനായി. മെഡിക്കല്‍ കോളെജ് സി.ഐ, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍, റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ നീലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സപ്തസ്വര മ്യൂസിക് ക്ലബ് ജനറല്‍ സെക്രട്ടറിയും മ്യൂസിക് സിറ്റി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ ഉടമയുമായിരുന്നു. മികച്ച ഒരു സംഗീത സംവിധായകനായിരുന്ന അദ്ദേഹം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു.
ഭാര്യ: ഉഷ സനല്‍, മക്കള്‍: രാഹുല്‍ (ലിറ്റ്മസ് 7 കണ്‍സള്‍ട്ടന്‍സി), രാകേഷ് (അലയന്‍സ്-ടെക്‌നോപാര്‍ക്ക്) മരുമകള്‍: കെ.പി.ശ്വേത(അലയന്‍സ്-ടെക്‌നോപാര്‍ക്ക്). സഹോദരങ്ങള്‍: എസ്.വിമല്‍ കുമാര്‍, ജയശ്രീ അനില്‍. സംസ്‌കാരച്ചടങ്ങുകള്‍ ശാന്തികവാടത്തില്‍ നടന്നു. സഞ്ചയനം: മെയ് 4ന് ചൊവ്വാഴ്ച രാവിലെ 8ന്.
Discussion about this post