എറണാകുളം : സംസ്ഥാനത്ത് വീണ്ടും ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം. തീവണ്ടിയില്‍ അജ്ഞാതന്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. മുളന്തുരുത്തി സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
രാവിലെ പുനലൂര്‍ പാസഞ്ചറിലായിരുന്നു സംഭവം. രക്ഷപ്പെടാനായി യുവതി തീവണ്ടിയ്ക്ക് പുറത്തേക്ക് ചാടി. സാരമായി പരിക്കേറ്റ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കംപാര്‍ട്ടുമെന്റിലേക്ക് ചാടിക്കയറിയ അക്രമി രണ്ടു വാതിലുകളും അടച്ചാണ് യുവതിയെ ആക്രമിച്ചത്. ഒരു സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തിപിടിച്ച് മാലയും വളയും ഊരി നല്‍കാന്‍ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. എല്ലാം ഊരി നല്‍കിയിട്ടും ഉപദ്രവിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും യുവതി വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.
Discussion about this post