തിരുവനന്തപുരം: പ്രതിദിന കോവിഡ് രോഗികള്‍ സംസ്ഥാനത്ത് ആദ്യമായി 32,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റിയും ആദ്യമായി 23 ശതമാനത്തിനു മുകളിലെത്തി. ചികിത്സയിലുള്ളവര്‍ രണ്ടര ലക്ഷത്തിലേക്ക് എത്തുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം അപകടകരമായ നിലയില്‍.
ഇന്നലെ 32,819 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 23.24 ശതമാനം. 1,41,199 സാന്പിളുകള്‍ പരിശോധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 2,47,181 ആയി ഉയര്‍ന്നു. ഇന്നലെ 32 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,170 ആയി. 18,413 പേര്‍ രോഗമുക്തി നേടി. 96 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി.
കോഴിക്കോട് 5,015
എറണാകുളം 4,270
മലപ്പുറം 3,251
തൃശൂര്‍ 3,097
കോട്ടയം 2,970
തിരുവനന്തപുരം 2,892
പാലക്കാട് 2,071
കണ്ണൂര്‍ 1,996
ആലപ്പുഴ 1,770
കൊല്ലം 1,591
പത്തനംതിട്ട 1,163
വയനാട് 968
കാസര്‍ഗോഡ് 906
ഇടുക്കി 859
Discussion about this post