ബിക്കാനീര്‍: രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ മിഗ്-21 യുദ്ധവിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു. ഗുരുതരമായി പരുക്കേററ പൈലറ്റ് മരിച്ചു.
നാല്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ടൈപ്പ്-96 മിഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പതിവു നിരീക്ഷണ പറക്കലിനിടെയാണു സംഭവം. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് മിഗ് വിമാനം തകരുന്നത്. ഫെബ്രുവരി നാലിനു മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നു മിഗ് വിമാനം തകര്‍ന്നിരുന്നു. എന്നാല്‍, അന്ന് പൈലറ്റ് രക്ഷപ്പെട്ടു.
Discussion about this post