ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫയര്‍ കോവിഡ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഇവിടെ അമ്പതോളം രോഗികള്‍ ഉണ്ടായിരുന്നു. ഇവരില്‍ 24 പേരും ഐസിയുവില്‍ ചികിത്സയിലായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
അഗ്‌നിശമന സേന യൂണിറ്റുകളെത്തി ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു. ബാക്കിയുള്ള രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നിലയും ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post