ശ്രീനഗര്‍: കശ്മീരില്‍ കൊറോണ രോഗികള്‍ക്കായി ആശുപത്രി തുറന്ന് ഇന്ത്യന്‍ സൈന്യം. 250 ലധികം കിടക്കകളുളള ആശുപത്രിയാണ് ശ്രീനഗറിലെ രംഗ്രേത്തില്‍ തുറന്നത്. ഐസിയു ഉള്‍പ്പെടെയുളള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഏഴ് ഡോക്ടര്‍മാരെയും 35 പാരാമെഡിക്കല്‍ സ്റ്റാഫിനെയും ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ചിനാര്‍ കോര്‍പ് ആണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. എക്സ്റേയും ലബോറട്ടറി, വെന്റിലേറ്റര്‍ സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ എസ് സേഥ് പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. പ്രതിസന്ധി ഘട്ടത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം സൈന്യം ഉണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും എസ് സേഥ് കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ ദിവസേന 3500 ഓളം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന് അത് ഉള്‍ക്കൊളളാനാകാതെ വരും. ഈ സ്ഥിതി മുന്‍നിര്‍ത്തിയാണ് സൈന്യത്തിന്റെ നീക്കം. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുക.
കഴിഞ്ഞ വര്‍ഷവും കൊറോണ വ്യാപനത്തിന്റെ ഘട്ടത്തില്‍ സൈന്യം സമാനമായ ചികിത്സാ സംവിധാനം കശ്മീരില്‍ ഒരുക്കിയിരുന്നു.
Discussion about this post