ന്യൂഡല്‍ഹി: 2006, 07, 08 വര്‍ഷങ്ങളിലായി രാജ്യത്ത് രേഖപ്പെടുത്തിയത് 23,883 സ്‌ത്രീധന പീഡന മരണങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മേഖന്‍ ആണ് ഈ കാര്യം രേഖാമൂലം രാജ്യസഭയില്‍ അറിയിച്ചത്. 2006 ല്‍ 7,618 ഉം 2007 ല്‍ 8,093 ഉം 2008 ല്‍ 8,172 ഉം കേസുകള്‍ രജിസ്‌ട്രര്‍ ചെയ്യപ്പെട്ടിട്ടുണ്‌ട്. സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നതായി മന്ത്രി പറഞ്ഞു. വിവിധ നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിക്കേണ്‌ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Discussion about this post