തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അവശ്യസേവനങ്ങള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
• റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, മാംസവില്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം.
• എല്ലാ കടകളും വൈകുന്നേരം 7.30ന് അടയ്ക്കണം.
• നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്കു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം.
• വിവരം മുന്‍കൂട്ടി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
• മരണാനന്തരചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതി. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
• കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
• മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
• അവശ്യവസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
• ചരക്കുനീക്കത്തിന് തടസമില്ല.
• എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം.
• കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം.
• മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍, ലാബുകള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍എന്നിവയ്ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം.
• ടാക്‌സി, ഓട്ടോറിക്ഷകള്‍ എന്നിവ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോവുന്നതിനോ അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കാം. വ്യക്തമായ രേഖകള്‍ കൈവശം ഉണ്ടായിരിക്കണം.
• കോവിഡ് വാക്‌സിനേഷനു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനത്തില്‍ വാക്‌സിന്‍ എടുക്കാന്‍ പോകാം. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ കാണിക്കണം.
• ഇലക്ട്രിക്കല്‍, പ്ലംബിംഗ് തകരാറുകള്‍ പരിഹരിക്കാന്‍ ടെക്‌നീഷന്മാര്‍ക്ക് യാത്രചെയ്യാം.
• അഞ്ചു പേര്‍ അടങ്ങുന്ന സംഘമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അനുമതി.
• അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ്.
• ഒരു തരത്തിലുമുള്ള ഒത്തുചേരലുകള്‍ പാടില്ല.
തുറക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
സായുധസേനാ വിഭാഗം, ട്രഷറി, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, എന്‍ഐസി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എംപി സിഎസ്, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, റെയില്‍വേ തുടങ്ങിയ. ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കളക്ടറേ റ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും.
36 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ 36 ട്രെയിന്‍ സര്‍വീസുകള്‍ 31-വരെ റദ്ദാക്കി.
എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന പാലരുവി, വേണാട്, തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം, ഏറനാട്, ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം- ബംഗളൂരു ഇന്റര്‍സിറ്റി, ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നിവ ഇതിലുള്‍പ്പെടും.
കണ്ണൂര്‍- തിരുവനന്തപുരം, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി, ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം, തിരുവനന്തപുരം- ചെന്നൈ എഗ്മോര്‍, കൊച്ചുവേളി – മംഗളൂരു, മംഗളൂരു- കൊച്ചുവേളി അന്ത്യോദയ, എറണാകുളം – ബാനസ്വാടി, ബാനസ്വാടി – എറണാകുളം, തിരുവനന്തപുരം – നിസാമുദ്ദീന്‍, നിസാമുദ്ദീന്‍ – തിരുവനന്തപുരം തുടങ്ങിയ സര്‍വീസുകളും റദ്ദാക്കി.
ആലപ്പുഴ – കൊല്ലം റൂട്ടിലും എറണാകുളം – ആലപ്പുഴ റൂട്ടിലും ഷൊര്‍ണൂര്‍- എറണാകുളം റൂട്ടിലുമുള്ള മെമു സര്‍വീസുകളും ഈ മാസം ഉണ്ടാകില്ല. തിരുനല്‍വേലി റൂട്ടിലുള്ള താംബരം- നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍, താംബരം-നാഗര്‍കോവില്‍ സര്‍വീസുകളും തിരിച്ചുള്ള സര്‍വീകളും റദ്ദാക്കി.
Discussion about this post