കൊച്ചി: കോവിഡ് വാക്സിന്‍ ടോക്കണ്‍ എടുക്കാനായി കൊച്ചിയില്‍ നീണ്ട ക്യൂ. കലൂരിലെ ഗവണ്‍മെന്റ് കൊവിഡ് അപക്സ് സെന്ററിലാണ് സംഭവം. അഞ്ച് മണിമുതല്‍ പ്രായമായവരുള്‍പ്പടെ കാത്തുനില്‍ക്കുകയാണ്. എന്നാല്‍ പുലര്‍ച്ചെ മൂന്നരയോടെ ടോക്കണ്‍ കൊടുത്തു തീര്‍ന്നതായി അധികൃതര്‍ അറിയിച്ചുവെന്നാണ് വാക്‌സിനെടുക്കാനെത്തിയവര്‍ പറയുന്നത്.
‘നൂറു ടോക്കണാണ് സെന്ററിലേക്ക് അനുവദിച്ചിരുന്നത്. പുലര്‍ച്ചെ തന്നെ 50 എണ്ണം നല്‍കി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് ബാക്കി ടോക്കണ്‍ നല്‍കാതിരുന്നത്. പിന്നീട് ബാക്കി ഉള്ള ടോക്കണ്‍ കൂടി നല്‍കി. കിട്ടാത്തവരുടെ പേരും വിലാസവും ശേഖരിച്ചു, വാക്സിന്‍ ലഭ്യത അനുസരിച്ച് ഇവരെ ഫോണില്‍ അറിയിക്കും’ അധികൃതര്‍ പ്രതികരിച്ചു.
എറണാകുളം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. എട്ട് പഞ്ചായത്തുകളില്‍ അന്‍പത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post