കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ്(42) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കൊറോണാനന്തര ചികിത്സയിലായിരുന്നു. കൊറോണ ഭേദമായതിന് പിന്നാലെ ന്യുമോണിയ ബാധിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ് വിപിന്‍.
ഇന്ന് പുലര്‍ച്ചെ 2ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ് വിപിന്‍. 2005ല്‍ ഇന്ത്യാ വിഷനിലൂടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ വിപിന്‍ 2012ലാണ് മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: ശ്രീദേവി, മകന്‍: മഹേശ്വര്‍.
Discussion about this post