തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ കടുത്ത ഓക്സിജന്‍ പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാനത്തിന് കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ അനുവദിച്ചു. മൂന്ന് ജില്ലകളിലാണ് പ്ലാന്റുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും സംസ്ഥാനത്തിന് കഴിഞ്ഞ ദിവസങ്ങളിലും ഓക്സിജന്‍ പ്ലാന്റുകള്‍ അനുവദിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ക്കാണ് ഇപ്പോള്‍ പ്ലാന്റുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ പിഎംകെയറിന്റെ കീഴില്‍ കേരളത്തിന് അനുവദിച്ച പ്ലാന്റുകളുടെ എണ്ണം അഞ്ചായി. വരും ദിവസങ്ങളിലും കേന്ദ്രം കൂടുതല്‍ സഹായങ്ങള്‍ കേരളത്തിന് നല്‍കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ എറണാകുളം, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ഓക്സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മിനിറ്റില്‍ 600 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന് പ്ലാന്റാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ ഉള്ളത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാന്റില്‍ മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്സിജനും നിര്‍മ്മിക്കാം.
കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഭൂരിഭാഗം ആശുപത്രികളും വലിയ ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്ലാന്റുകള്‍ക്കായി കേന്ദ്രം അനുമതി നല്‍കിയത്. കൂടുതല്‍ പ്ലാന്റുകള്‍ എത്തുന്നതോടെ സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമാകും.
Discussion about this post