Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രുതിയും സ്മൃതിയും

by Punnyabhumi Desk
Aug 3, 2011, 01:09 pm IST
in സനാതനം

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
ശബ്ദവും രൂപവും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധം വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണവിധേയമാക്കേണ്ടതാണ്. ചെടികളുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളും മനുഷ്യശരീരത്തോട് അവ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഈ പരീക്ഷണം വഴി തെളിയിക്കും. ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും അവയിലൂടെ ലഭിക്കുന്ന പ്രതിചലനങ്ങളും ശരീരത്തിനും ചെടികള്‍ക്കും തമ്മിലുള്ള ബന്ധത്തിലൂടെ രോഗനിവാരണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. കാണുന്ന വസ്തുവിനും കേള്‍ക്കുന്ന ശബ്ദത്തിനും ബന്ധപ്പെടുവാനുള്ള കേന്ദ്രം മനസ്സാണെങ്കില്‍ കാഴ്ചയും കേള്‍വിയും ശബ്ദത്തേയും രൂപത്തേയും ഒരേ തലത്തില്‍ പ്രതിഷ്ഠിക്കുന്നു. ഈ തത്ത്വത്തെ ആസ്പദമാക്കി ഒരു പരീക്ഷണം ആരംഭിക്കേണ്ടതുണ്ട്.
മേല്‍ വിവരിച്ച ചിന്താശകലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ മഹനീയ ഗ്രന്ഥങ്ങളായ ശ്രുതികളേയും സ്മൃതികളേയും വിലയിരുത്താവുന്നതാണ്. ശ്രുതികള്‍ അഥവാ വേദങ്ങള്‍ ചതുര്‍വേദങ്ങളെന്ന് പ്രസിദ്ധമായ ഋക് യജുസ്, സാമം, അഥര്‍വം ഇവയാണ്. മനുസ്മൃതി, പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ മഹനീയ ഗ്രന്ഥങ്ങളും പുരാണേതിഹാസങ്ങളും സ്മൃതികളില്‍ പെടുന്നു. ചതുര്‍വേദങ്ങള്‍ പ്രപഞ്ചസൃഷ്ടിക്കുപയുക്തമായ നാലു തത്ത്വങ്ങളെയാണ് പ്രകടമാക്കുന്നത്. ദൃശ്യമണ്ഡലം മുതല്‍ അദൃശ്യമണ്ഡലം വരെയും അദൃശ്യം മുതല്‍ ദൃശ്യം വരെയും ലയിക്കുകയും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രപഞ്ചസ്വഭാവം ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ആറ്റം, അണു, സബ്ആറ്റം, ഓര്‍ബിറ്റ് എന്നീ ശാസ്ത്രസാങ്കേതിക പദങ്ങളിലൂടെ ശാസ്ത്രകാരന്മാര്‍ നല്കുന്ന വിവക്ഷ വസ്തുവിന്റെ ഉല്പത്തിസ്ഥാനം കണ്ടെത്തുന്നതിന് ഇതേവരെ സഹായകമായിട്ടില്ല. വസ്തുതലങ്ങളില്‍ കുടുങ്ങികിടക്കുന്ന ശാസ്ത്രത്തിന് സൂക്ഷ്മതലങ്ങളിലേക്കു കടക്കാന്‍ ഇനിയും വെളിച്ചം ആവശ്യമായിട്ടാണിരിക്കുന്നത്. ഭാരതീയ ഗ്രന്ഥങ്ങള്‍ അതിനാവശ്യമായ വെളിച്ചം പ്രദാനം ചെയ്യുന്നുവെന്ന് ‘ഐന്‍സ്റ്റീനെ’പ്പോലുള്ള ഭൗതീക ശാസ്ത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയൊന്നും ദഹിക്കാത്ത രാഷ്ട്രീയ വിചക്ഷണന്മാരുടെ ഗതികേട് ശാസ്ത്രചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. ദേവന്മാര്‍ സ്തുതിക്കുന്ന സൂക്ഷ്മ ശബ്ദചലനങ്ങളെ ‘ഋക്’ എന്ന് വിവക്ഷിച്ചിട്ടുണ്ട്. ‘ഋച് സ്തുതൗ എന്ന പ്രമാണം മേല്പറഞ്ഞ ന്യായം സ്ഥാപിക്കുന്നു. അവ്യക്തമെന്നും അചഞ്ചലമെന്നും അപ്രമേയമെന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിശ്ചലാവസ്ഥയിലെ ആദ്യചലനത്തെ സൃഷ്ടിയുടെ തുടക്കമായി കണക്കാക്കാം. ബിന്ദു എന്ന് (നാദം, ബിന്ദു, കല) ഭാരതീയദര്‍ശനം വിവക്ഷിക്കുന്നത് സൃഷ്ടിയുടെ ഈ ആദ്യചലനത്തെയാണ്. ഇങ്ങനെയുള്ള ഋക്കുകളുടെ അഥവാ ചലനങ്ങളുടെ സംഘാതമാണ് സൃഷ്ടിയ്ക്കു കാരണമാകുന്നത്. ഒറ്റപ്പെട്ടു നില്ക്കുന്ന ആറ്റമോ ഋക്കോ സൃഷ്ടിക്കു പ്രയോജനപ്പെടുന്നില്ല. അതിനാല്‍ അവയെ കൂട്ടിയിണക്കുകയെന്ന രണ്ടാമതൊരു തത്ത്വം ആവശ്യമായി വരുന്നു. കൂട്ടിയിണക്കുന്ന ഈ തത്ത്വത്തെയാണ് യജുര്‍വേദമെന്നറിയുന്നത്. വേദം പുസ്തകമെന്നോ താളിയോലയെന്നോ ധരിച്ചാല്‍ ഈ അറിവ് അജ്ഞാതമാകും. വേദത്തിന് അറിവ് എന്ന യഥാര്‍ത്ഥ അര്‍ത്ഥം മാത്രമാണുള്ളത്. മൂന്നാമത്തെ തത്ത്വം പദാര്‍ത്ഥ സൃഷ്ടിക്കാവശ്യമായ പരിമിതിയാണ്. പരിമിതി സൃഷ്ടിക്കുന്ന മൂന്നാം തത്ത്വത്തെയാണ് ‘സാമ വേദ’മെന്നറിയേണ്ടത്. മേല്പറഞ്ഞ മൂന്നു തത്ത്വങ്ങള്‍ അഥവാ വേദങ്ങള്‍ താഴെക്കാണിച്ചിരിക്കുന്ന ഡയഗ്രാമുകളിലൂടെ സ്പഷ്ടമാക്കാം.
1.നിര്‍ഗുണാവസ്ഥ

 

 

 

 

2. ഋക്കുകള്‍ സ്വതന്ത്രാവസ്ഥയില്‍ അഥവാ ആറ്റങ്ങള്‍
3. ഋക്കുകളെ കൂട്ടിയിണക്കിയിരിക്കുന്നു Connecting principle of Yajurveda

 

 

 

 

4. പരിധി നിര്‍ണ്ണയിച്ചിരിക്കുന്നു
Limiting principle of Samaveda

 

 

 

 

മൂന്നാം തത്ത്വമായ Limiting principle അഥവാ സാമവേദതത്ത്വത്തോടുകൂടി വസ്തു രൂപപ്പെട്ടുകഴിഞ്ഞു. പരിമിതിയാണല്ലോ വസ്തുവിന്റെ ലക്ഷണം. രണ്ടാം തത്ത്വമായ Connecting principle യജുര്‍വേദം മൂന്നാം തത്ത്വമായ Limiting principle സാമവേദംകൊണ്ട് ക്രമപ്പെടുത്തിയില്ലെങ്കില്‍ ക്ഷീരപഥങ്ങള്‍ (milky ways) സൃഷ്ടിക്കുന്ന അനന്തമായ ദീര്‍ഘം മാത്രമേ ഉണ്ടാവുകയുള്ളൂ. നാനാതരത്തിലുള്ള സൃഷ്ടികള്‍ക്ക് ഇത് ഉപയുക്തമാവുകയില്ല. അതിനാല്‍ Limiting principle ആയ സാമവേദം കൊണ്ടാണ് വസ്തു നിര്‍ണയത്വം ചെയ്തിരിക്കുന്നത്. ഇനി നാലാമത്തെ തത്ത്വമാണ്. ഒരു വസ്തു ഉണ്ടെന്നു പറയണമെങ്കില്‍ ഒരു വ്യക്തിയോട് അത് ബന്ധപ്പെടണം (The concept of ‘I’). ഈ സങ്കല്പത്തില്‍ നിന്ന് തിര്യക്കുകളെയും മാറ്റി നിര്‍ത്തേണ്ടതില്ല. ‘ഞാന്‍’ എന്ന സങ്കല്പം ശരീരം എന്ന സ്തൂലഭാവത്തില്‍ ഒതുങ്ങുന്നില്ല. ശരീരത്തിന് ദര്‍ശനശക്തിയില്ലാത്തതുകൊണ്ട് ഞാന്‍ കാണുന്നു എന്നു പറയാന്‍ സാധ്യമല്ല. ഉറങ്ങുന്ന അവസ്ഥയില്‍ ജീവനും ശരീരവും ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഞാന്‍ കാണുന്നു എന്ന് പറയാനാവില്ല. കേള്‍ക്കാനും പറ്റുന്നില്ല. അതിനാല്‍ ഉറക്കമോ (അജ്ഞതയോ) ശരീരമോ (ജഡമോ) ഞാനെന്ന സങ്കല്പത്തിന് പ്രാപ്തി നല്കുന്നില്ല. എന്നാല്‍ ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന ‘ഞാന്‍’ വേദസ്വരൂപമാണ്. അതായത് അറിവിന്റെ സ്വരൂപം. അറിവില്ലെങ്കില്‍ കണ്ണു കാണുകയോ കാതു കേള്‍ക്കുകയോ മറ്റ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുകയോ ഇല്ല. അങ്ങനെയുള്ള ‘ഞാന്‍’ എന്ന സങ്കല്പവുമായി ഒരു വസ്തു ബന്ധപ്പെടുമ്പോഴാണ് വസ്തു ഉണ്ടെന്ന് തോന്നുന്നത്. ഇതും ഒരു ഡയഗ്രാംകൊണ്ട് വ്യക്തമാക്കാം. ഞാനും വസ്തുവുമായി ബന്ധപ്പെടുന്ന നാലാം തത്ത്വമാണ് അഥര്‍വവേദം.

 

 

 

 

 

1. ഞാന്‍ എന്റെ ഉള്ളില്‍ പ്രപഞ്ചം (മനസ്സില്‍ ആണ് പ്രപഞ്ചം)
ഈ നാലാം തത്ത്വമനുസരിച്ചുള്ള ഡയഗ്രാം പരിശോധിച്ചാല്‍ വസ്തു എനിക്കുള്ളിലാണെന്ന് കാണുവാന്‍ കഴിയും. മനസ്സുതന്നെയാണ് പ്രപഞ്ചം എന്ന ഭാരതീയതത്ത്വശാസ്ത്രം diagramatic ആക്കുമ്പോള്‍ തനിക്കുള്ളിലാണ് പ്രപഞ്ചമെന്ന് മനസ്സിലാക്കുവാന്‍ കഴിയും. തന്റെ വ്യക്തിത്വം എന്നത് അറിവാണ് (വേദമാണ്) എന്നുള്ളത് വിസ്മരിക്കാന്‍ പാടില്ല.

മേല്പറഞ്ഞ അഥര്‍വവേദത്തിന് രണ്ടു കാണ്ഡങ്ങളുണ്ട്. അവ കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവുമാണ്. കര്‍മ്മകാണ്ഡമെന്ന് എന്തിന് വിളിക്കുന്നു. ഞാന്‍ അഥവാ അറിവ് പരിമിതിയോട് ബന്ധപ്പെടുമ്പോള്‍ മാത്രമാണ് കര്‍മ്മം ആരംഭിക്കുന്നത്. ‘Action beginning from association to the concept of limitation’ എന്ന ശാസ്ത്രകാരന്റെ അഭിപ്രായം അറിവും വസ്തുക്കളും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. വസ്തുവിന് പരിധിയും പരിമിതിയുമുണ്ട്. ഈ പരിധിയും പരിമിതിയും നഷ്ടപ്പെട്ടാല്‍ വസ്തു അവശേഷിക്കുന്നില്ല, അങ്ങനെ വരുമ്പോള്‍ ബാക്കിയുള്ളത് അറിവ് (വേദം) മാത്രമാണ്.
വസ്തു ബന്ധമില്ലെങ്കില്‍ വൈദ്യുതിയെ അറിയാന്‍ കഴിയാതെ പോകുന്നതുപോലെ വസ്തുബന്ധമില്ലാത്ത വേദവും അരൂപമായിത്തീരുന്നു. അരൂപമായതുകൊണ്ട് ഇല്ലെന്നു പറയുക സാധ്യമല്ല. രൂപമില്ലാത്തതിനാല്‍ ഉണ്ടെന്നു പറയാന്‍ ഭൗതീകശാസ്ത്രം അനുവദിക്കുന്നുമില്ല. ഈ അനന്തതയെയാണ് ഭാരതീയാചാര്യന്മാര്‍ ജ്ഞാനസ്വരൂപമെന്നും വര്‍ണ്ണിക്കാന്‍ കഴിയാത്തതുകൊണ്ട് അപ്രമേയമെന്നും വാക്കുകള്‍ക്ക് വിഷയമല്ലാത്തതിനാല്‍ അവാച്യമെന്നുമെല്ലാം വര്‍ണ്ണിച്ചിരിക്കുന്നത്. ഇത്ര ബൃഹത്തായ ഒരു ശാസ്ത്രം ശ്രുതി എന്ന പേരില്‍ അറിഞ്ഞപ്പോള്‍ ഉദരരോഗം വരുന്ന രാഷ്ട്രീയരോഗികള്‍ ശാസ്ത്രത്തെ അഭയം പ്രാപിച്ച് രോഗശമനം വരുത്തുകയാണ് വേണ്ടത്.
മനുസ്മൃതി ചുട്ടുകളയുവാന്‍ അടുത്തകാലത്തുണ്ടായ രാഷ്ട്രീയപ്രേരണ അധികാരരോഗം മസ്തിഷ്‌കത്തെ ബാധിച്ചതുകൊണ്ടുണ്ടായതാണ് വോട്ടിന്റെ ചികിത്സകൊണ്ട് ഈ മസ്തിഷ്‌കരോഗം ശമിക്കുകയില്ല. സ്ത്രീസ്വാതന്ത്ര്യത്തെ തടയുന്നുവെന്നതാണ് മനുവില്‍ ആരോപിതമായ കുറ്റം. മനുസ്മൃതിയിലെ ആ പ്രസക്തഭാഗം ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
‘പിതാരക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
രക്ഷന്തി പുത്രാ: വാര്‍ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
മേല്പറഞ്ഞ വരികളില്‍ സ്വതന്ത്ര എന്നവാക്കിന് സൈ്വരിണി, അഭിസാരിക (Prostitute) എന്നെല്ലാമാണ് അര്‍ത്ഥം. ഭാരതത്തിലെ സ്ത്രീ സങ്കല്പം മേല്പറഞ്ഞ സ്വതന്ത്രത അഥവാ വ്യഭിചാരവൃത്തി സ്ത്രീത്വം അര്‍ഹിക്കാത്തതാണ് എന്നുള്ള മഹനീയമായ മാതൃകയും അതിനോടുള്ള പൂജനീയമായ മനോഭാവവും ഉള്‍ക്കൊള്ളുന്നതാണ്. ഇത് അസ്വാതന്ത്ര്യം ആയിത്തോന്നിയാല്‍ പരിഹാരം സ്വയം തേടുകയായിരിക്കും നല്ലത്. ‘രക്ഷ’ മൂന്നു വരികളിലും കാണാം. കൗമാരം, യൗവനം, വാര്‍ധക്യം എന്നീമൂന്ന് അവസ്ഥകളെ സംരക്ഷിക്കാനുള്ളതാണ് ഈ വരികളുടെ താത്പര്യം. ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് ആടയാഭരണങ്ങളും വിശിഷ്ടഭോജ്യങ്ങളും സമ്മാനിച്ചാലും ‘ശിക്ഷതി’ എന്നല്ലാതെ ‘രക്ഷതി’ എന്ന് പ്രയോഗിക്കാന്‍ ആവില്ല. കുരുടന്റെ മുമ്പില്‍ വച്ച നിധികുംഭം പോലെ സ്ത്രീത്വത്തിന്റെ മാഹാത്മ്യം രാഷ്ട്രീയാന്ധതകൊണ്ട് അറിയാതെ പോയി. രാമനെ അനുഗമിക്കാന്‍ സീതയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ചാരിത്രശുദ്ധി പരിരക്ഷിക്കാന്‍ ചിതയില്‍ ചാടി മരിയ്ക്കാനുള്ള സ്വാതന്ത്ര്യം റാണി പത്മിനിക്കുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി പടക്കളത്തില്‍ വീഴാന്‍ ത്സാന്‍സി റാണിക്കും കഴിഞ്ഞത് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നതിന്റെ ലക്ഷണമല്ല. ദേവീ സങ്കല്പംവരെ വളര്‍ന്നെത്തുവാന്‍ ഭാരതീയ സ്ത്രീത്വത്തിന് മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നോര്‍ക്കുന്നത് നന്നായിരിക്കും. ലോകമാതാവെന്ന പദവി സ്ത്രീത്വത്തിന് ഭാരതം കല്പിച്ച അലങ്കാരവും മഹത്വവുമാണ്. മാതൃസംസ്‌ക്കാരം, മാതൃഭാഷ, മാതൃരാജ്യം, മാതൃത്വം എന്നീ മഹനീയ സങ്കല്പങ്ങളും സ്ത്രീത്വത്തിന് നല്കിയിരിക്കുന്ന പൂജ്യതയുടെ പൂജാപുഷ്പങ്ങളാണ്. ശ്രുതിയും സ്മൃതിയും ചുട്ടുകളയാതെ ‘സ്വതന്ത്ര’ എന്ന പദത്തിന്റെ അര്‍ത്ഥം അനര്‍ത്ഥമാകാതെ സൂക്ഷിക്കുകയാണ് രാഷ്ട്രീയ ആരോഗ്യത്തിനും സാംസ്‌കാരിക സംശുദ്ധിക്കും നല്ലത്.
(അവസാനിച്ചു)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies