തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി. 20-നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചടങ്ങു നടത്താനാണ് ആലോചന. ഉച്ചകഴിഞ്ഞു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രണ്ടു മീറ്റര്‍ അകലത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചു പന്തല്‍ നിര്‍മിക്കും.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനമൊഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ആയിരിക്കും ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കില്ലെങ്കിലും ബിഗ് സ്‌ക്രീനുകള്‍ ഒരുക്കി സത്യപ്രതിജ്ഞ ലൈവ് ആയി കാണിക്കാനുള്ള സൗകര്യം ഒരുക്കും.
Discussion about this post