തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. രോഗ വ്യാപനം തീവ്രമായ നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. മേയ് 23 വരെ നിലവിലെ നിയന്ത്രങ്ങളോടെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം.
രോഗ വ്യാപനം നിയന്ത്രണാതീതമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ ആണ് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയന്ത്രങ്ങള്‍ മെയ് മാസം 23 വരെ തുടരും. നിലവിലെ നിയന്ത്രങ്ങള്‍ക്ക് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആകും ഏര്‍പ്പെടുത്തുക. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ ആണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.
തീവ്ര രോഗ ബാധിത മേഖലയില്‍ പുറത്തു നിന്നുള്ള ആരും പ്രവേശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക, രോഗ ബാധിതരുടെ സമ്പര്‍ക്കം കൂടുതല്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുക, വീടുകളില്‍ കഴിയുന്ന രോഗ ബാധിതര്‍ പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തുക തുടങ്ങി കര്‍ശനമായ നിയന്ത്രങ്ങള്‍ ആകും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള ജില്ലകളില്‍ ഏര്‍പ്പെടുത്തുക.
ഇവിടങ്ങളില്‍ പോലീസ് കര്‍ശനമായ പരിശോധനയാകും നടത്തുക. ബാങ്ക്, എടിഎം, ആശുപത്രി, തുടങ്ങി അവശ്യ സേവങ്ങള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. വിമനത്താവളങ്ങള്‍ക്കും, റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇളവ് നല്‍കും. അതേസമയം സമ്പൂര്‍ണ അടച്ചിടലിന്റെ ഗുണഫലം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. മെയ് മാസം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
കൊറോണ രണ്ടാം തരംഗം അതി രൂക്ഷമായിരുന്ന പല സംസ്ഥാങ്ങളിലും ഇപ്പോള്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാണ്. മെയ് മാസത്തിനു ശേഷം സമാനമായ സാഹചര്യം കേരളത്തിലും ഉണ്ടായേക്കും എന്നാണ് വിദഗ്ധാഭിപ്രായം. അതുകൊണ്ട്, രോഗവ്യാപനം അതിശക്തമാകുന്ന മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തി മരണ നിരക്ക് കുറയ്ക്കാന്‍ ആണ് സംസ്ഥാനം ശ്രമിക്കുന്നത്.
Discussion about this post