കൊച്ചി: അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സാന്റിയാഗോ മാര്‍ട്ടിന്റെ പാലക്കാട്ടുളള ഫ്യൂച്ചര്‍ ഗെയിം സൊല്യൂഷന്‍സ് കമ്പനിയ്ക്ക് വില്‍പന അനുമതി നല്‍കി. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായത്.
നികുതി വെട്ടിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് കച്ചവടം നടത്തുന്നത് എന്ന സര്‍ക്കാരിന്റെ കണ്ടെത്തലിലാണ് ഇവ നിരോധിച്ച് ഉത്തരവിറക്കിയത്. ഈ വിഷയത്തില്‍ സിബിഐ അന്വേഷണവും നടന്നു. നിലവിലെ വിധി സര്‍ക്കാരിന് വലിയ ആശ്വാസമാണ്.
Discussion about this post