തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലേക്ക് മുഖ്യമന്ത്രി പിറണായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തില്‍ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.<br> <br> മുഖ്യമന്ത്രി പിണറായി വിജയനടക്കം 16 മന്ത്രിമാര്‍ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വീണ ജോര്‍ജ്, ആന്റണി രാജു, വി അബ്ദുറഹ്മാന്‍, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.













