ന്യൂഡല്‍ഹി: കൊലക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍നിന്ന് ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവിലായിരുന്നു.
ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വച്ച് സാഗര്‍ കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Discussion about this post