തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികളെ തുടര്‍ന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാര്‍ക്ക് പിന്തുണയുമായി കേരളം. സംസ്ഥാന നിയമസഭയുടെ നിലവില്‍ നടക്കുന്ന സമ്മേളനത്തിനിടയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ച് തുടങ്ങി.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിനടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ ചര്‍ച്ച നടക്കും. ഇതിനുശേഷം ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാദ്ധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്.
സംസ്ഥാനത്ത് ബി ജെ പി ഒഴികെ മറ്റ് പ്രധാന പാര്‍ട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ബി ജെ പിക്ക് സഭയില്‍ അംഗമില്ലാത്തതിനാല്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എം എല്‍ എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. സി എ എ ബില്ലിനെതിരേയും കേരളനിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ചു കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.
Discussion about this post