തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണം ഡെല്‍റ്റാ വൈറസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വകഭേദമായ ഡെല്‍റ്റാ വൈറസുകളാണ് സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത്. ഡെല്‍റ്റ വൈറസുകള്‍ ഒരാളില്‍നിന്ന് അഞ്ച് മുതല്‍ 10 വരെ ആളുകളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീവ്രവ്യാപന ശേഷിയുള്ള വൈറസുകളാണിത്. വാക്‌സിന്‍ എടുത്തവരിലും രോഗം വന്നുപോയവരിലും കോവിഡ് പടര്‍ത്താന്‍ ഡെല്‍റ്റ വൈറസിന് കഴിയും. അതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. പുറത്തുപോകുന്നവര്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണം. ആഹാരം കഴിക്കുമ്പോള്‍ ശരീര ദൂരം പാലിക്കണം. ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കണം.
കൂട്ടായ ടിവി കാണല്‍, ഭക്ഷണം കഴിക്കല്‍ എന്നിവയും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രണ്ട് മൂന്ന് തരംഗങ്ങള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കണം. അതല്ലെങ്കില്‍ മരണം കൂടാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post