തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തു ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
ടേക്ക് എവേ, പാഴ്‌സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുണ്ടെങ്കിലും മുന്‍കൂട്ടി അടുത്ത പോലിസ് സ്റ്റേഷനില്‍ അറിയിക്കണം.
പ്രവര്‍ത്തിക്കാവുന്ന വ്യാപാരസ്ഥാപനങ്ങള്‍
1. പലചരക്ക്, മീന്‍, മാംസം, പച്ചക്കറി കടകള്‍
2. ഹോട്ടലുകള്‍ (ഹോം ഡെലിവറി മാത്രം)
3. ടെലികോം,ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ദീര്‍ഘദൂരബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ ഇവിടങ്ങളിലേക്ക് യാത്രക്കാരെ യാത്രാരേഖകളുമായി അനുവദിക്കും. കാബുകള്‍ക്കും ടാക്‌സികള്‍ക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനേഷന് പോകുന്നവര്‍.
Discussion about this post