ശ്രീനഗര്‍ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജമ്മു കശ്മീരില്‍ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടു. ജമ്മുവിലെ മജീന്‍ ഗ്രാമത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തറക്കല്ലിടല്‍ പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി, ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.
62.06 ഏക്കറിലാണ് ക്ഷേത്രം പണിയുന്നത്. ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിനായിരിക്കും. ക്ഷേത്രം നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ദേവസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഏപ്രില്‍ ഒന്നിന് മനോജ് സിന്‍ഹ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് 40 ദിവസങ്ങള്‍ക്ക് ശേഷം തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വ്വ് ലക്ഷ്യമിട്ടാണ് കശ്മീരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ദിനം പ്രതി ദര്‍ശനം നടത്തുന്നത്.
Discussion about this post