കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെയുളള അന്വേഷണം പുരോഗമിക്കുകയാണ്. പോരുവഴിയിലെ സഹകരണ ബാങ്കിലെ കിരണിന്റെ അക്കൗണ്ട് മരവിപ്പിച്ചു, ഇവിടെ വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും അന്വേഷണ സംഘം സീല്‍ ചെയ്തു. വിവാഹത്തിന് കിരണിന് സ്ത്രീധനമായി നല്‍കിയ കാറും സ്വര്‍ണവും തൊണ്ടിമുതലാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
വിസ്മയയുടെ വീട്ടുകാര്‍ വിവാഹസമയത്ത് നല്‍കിയ 80 പവന്‍ സ്വര്‍ണമാണ് ബാങ്ക് ലോക്കറിലുളളത്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കുന്നതാണോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
Discussion about this post