തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവച്ചു. സി പി എം നിര്‍ദേശപ്രകാരമാണ് ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പതിനൊന്ന് മാസം ബാക്കിനില്‍ക്കെയാണ് ജോസഫൈന്‍ രാജിവച്ചിരിക്കുന്നത്.
ഇന്ന് നടന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് ജോസഫൈന്‍ രാജിവയ്ക്കേണ്ടതില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടത്.
വിസ്മയയുടെ മരണമടക്കം വലിയ വിഷയമായി പൊതുസമൂഹത്തില്‍ നില്‍ക്കുന്ന സമയത്ത് ജോസഫൈന്‍ വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒരു വാര്‍ത്താ ചാനലിലെ തത്സമയ പരിപാടിയിലാണ് പരാതി പറയാന്‍ വിളിച്ച യുവതിയോട് ജോസഫൈന്‍ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളളവര്‍ ജോസഫൈനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി ജാഗ്രത വേണമെന്നാണ് നേതാക്കളുടെ പക്ഷം.
Discussion about this post