പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ജൂലായ് 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 17 മുതല്‍ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം ലഭിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ശബരിമല അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍ക്കുമാണ് അനുമതി.
48 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് പരിഗണിക്കുക.
Discussion about this post