മുംബൈ: കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വിലയില്‍ കുതിപ്പ് തുടരുന്നു. ഓഹരി വിലയില്‍ ഇന്ന് 10 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെ കമ്പനിയുടെ ഓഹരി വില 200 രൂപയും കടന്നു. കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയില്‍ നിക്ഷേപ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഓഹരി വില കുതിക്കുന്നത്.













