തിരുവനന്തപുരം: ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡണ്ട് എ.പി അബ്ദുള്‍ വഹാബും തമ്മില്‍ വാക്‌പോരുണ്ടായ ശേഷം ഇരുവിഭാഗവും യോഗം കൂടി പരസ്പരം പുറത്താക്കുകയായിരുന്നു. യോഗ വേദിക്ക് പുറത്ത് കൂട്ടത്തല്ല് നടന്നിരുന്നു.
ഐഎന്‍എല്ലില്‍ സംഭവിച്ച പിളര്‍പ്പില്‍ സിപിഎമ്മും കടുത്ത ആശങ്കയിലാണ്. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെയാണ് ഐഎന്‍എല്‍ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. ഭിന്നത തുടങ്ങിയപ്പോള്‍ തന്നെ ഐഎന്‍എല്ലിലെ ഇരുവിഭാഗം നേതാക്കളെയും എകെജി സെന്ററില്‍ വിളിച്ചുവരുത്തി സിപിഎം ശാസിച്ചിരുന്നു.
Discussion about this post