തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലത്തെ അടച്ചുപൂട്ടലിലായിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. ബീച്ചുകളും തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് തുറന്നത്.
ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. ടൂറിസം മേഖലകളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
മേഖലയിലെ വ്യാപാരികള്‍ എല്ലാം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണമെന്നും സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബീച്ചുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് കുടുംബമായി എത്താനും അനുമതി നല്‍കി.
മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട്, കോവളം ഉള്‍പ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കെത്താം. നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിനോദ സഞ്ചാര മേഖല ഉണരും.
Discussion about this post