കൊച്ചി: വിവാദമായ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ വിചാരണ നേരിടണം. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും തള്ളി. ഹൈക്കോടതി വിധിക്കെതിരെ കര്‍ദിനാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കര്‍ദ്ദിനാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി ഉത്തരവ്.
Discussion about this post