കൊച്ചി: തൊഴിലാളി യൂണിയനുകളുടെ നോക്കുകൂലി സമ്പ്രദായത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നോക്കുകൂലി സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണാണ് സുപ്രധാന പരാമര്‍ശം നടത്തിയത്.
നോക്കുകൂലി സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ്. കേരളത്തെക്കുറിച്ച് തെറ്റായ ധാരണങ്ങള്‍ ഇതുവഴിയുണ്ടാകും. അതിനാല്‍ ഇത് അവസാനിപ്പിക്കണം. കേരളത്തില്‍ നോക്കുകൂലിക്കെതിരേയുള്ള ഹര്‍ജികള്‍ കൂടി വരികയാണെന്നും കോടതി നിരീക്ഷിച്ചു.
നോക്കുകൂലിയുമായി ബന്ധപ്പെട്ട് കോടതിക്ക് മുന്‍പിലെത്തിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. അതേസമയം തൊഴിലാളികളുടെ അവകാശങ്ങളും നിയമപരമായ മാര്‍ഗത്തിലൂടെ സംരക്ഷിക്കപ്പെടണമെന്നും കോടതി ഓര്‍മിപ്പിച്ചു.
Discussion about this post