കോഴിക്കോട്: സ്വാമി ചിദാനന്ദപുരിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ബോധപൂര്‍വ്വമായ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. കൊളത്തൂര്‍ അദ്വൈത ആശ്രമത്തെ സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം രംഗത്തിറങ്ങും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന് വേണ്ടി ധീരവും ശക്തവുമായി നടപടിയെടുക്കുന്ന സ്വാമിജിയെ പ്രതിരോധത്തിലാക്കാനാണ് മതരാഷ്ട്രീയ ജിഹാദി സംഘങ്ങള്‍ കരുതിക്കൂട്ടി രംഗത്തിറങ്ങിയിരിക്കുന്നു. ആദ്ധ്യാത്മിക സ്ഥാപനങ്ങളെയും ആദ്ധ്യാത്മിക ആചാര്യന്മാരെയും ബോധപൂര്‍വ്വം അവഹേളിക്കാനുള്ള പരിശ്രമത്തില്‍ നിന്ന് സിപിഎം പിന്മാറണം.
സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നടത്തുന്ന നിരന്തര പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. ആശ്രമത്തിനെതിരെ സിപിഎം നടത്തുന്ന നീക്കം ഗൗരവമായി കാണും. പ്രതിക്കുവേണ്ടി രംഗത്തുവന്ന ഇടതുപക്ഷം ആശ്രമത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
അതേസമയം അദ്വൈതാശ്രമമോ ശ്രീശങ്കരാ ട്രസ്റ്റോ കളരി നടത്തുന്നില്ലെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് വാടകയില്ലാതെ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ആശ്രമവുമായി ബന്ധമില്ലാത്ത സംഭവത്തിന്റെ പേരിലാണ് ഒരു വിഭാഗം ആശ്രമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രതി കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. കേസന്വേഷണവുമായി ആശ്രമത്തിന് യാതൊരു ബന്ധവുമില്ല, സ്വാമി ചിദാനന്ദപുരി പറഞ്ഞു.
Discussion about this post