തിരുവനന്തപുരം: രാജിവച്ച എ.പി.അനില്‍കുമാറിനെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ അനിലിനെ തള്ളി രംഗത്തെത്തിയത്.
പുകഞ്ഞകൊള്ളി പുറത്ത് എന്നാണ് കെ.മുരളീധരന്‍ എംപി പ്രതികരിച്ചത്. ഒരാള്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ അനുകൂല്യങ്ങളും പറ്റിയ ശേഷം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് ഖേദകരമാണെന്ന് പി.ടി.തോമസ് എംഎല്‍എ വിമര്‍ശിച്ചു.
ചില കാര്യങ്ങളില്‍ കടുത്ത തീരുമാനമെടുത്ത് മുന്നോട്ടുപോകേണ്ടി വരുമ്പോള്‍ മറ്റ് തീരുമാനങ്ങളാല്‍ ആളുകള്‍ പോകുന്നതില്‍ ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വിശീദകരണം ചോദിക്കുകയാണ് നേതൃത്വം ചെയ്തത്. വിശദീകരണം തൃപ്തമല്ലെങ്കിലും മറ്റ് വഴികളുണ്ടായിരുന്നുവെന്നും സതീശന്‍ വ്യക്തമാക്കി.
Discussion about this post