തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകാതെ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്രം നിര്‍ദേശിച്ച തുകയാകും നല്‍കുക. കോവിഡിനു ശേഷം മരണമടഞ്ഞവരേയും കോവിഡ് മരണമായി കണക്കാക്കും. ഇവരുടെ കണക്കുകള്‍ നേരത്തെ തന്നെ ഓണ്‍ലൈനായി തയാറാക്കിയിട്ടുണ്ട്.
തുടര്‍ നടപടികളും ഓണ്‍ലൈനായി നടത്തും. ഇനിയുള്ള പരാതികളും ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post