ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി. കാര്‍ഷിക നിയമം കോടതി ഇടപെട്ട് മരവിപ്പിച്ചതല്ലേ, പിന്നെ എന്തിനാണ് സമരങ്ങളെന്ന് കോടതി ചോദിച്ചു.
കര്‍ഷകരുടെ റോഡ് ഉപരോധത്തിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ആളുകള്‍ മരിച്ചു വീഴുമ്പോഴും ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
പൊതുജീവിതം തടസപ്പെടുത്തിയതിനു കര്‍ഷക സംഘടനകള്‍ക്കെതിരേ ശക്തമായ താക്കീതുമായി സുപ്രീംകോടതി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കര്‍ഷകര്‍ കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണു വേണ്ടതെന്നും, കോടതി പറഞ്ഞു.
ഹൈവേകള്‍ ഉപരോധിച്ച് ജനജീവിതം സ്തംഭിപ്പിച്ചശേഷം പ്രക്ഷോഭം സമാധാനപരമാണെന്നു പറയുന്നതില്‍ കാര്യമില്ല. സാധാരണ ജനങ്ങള്‍ക്ക് വഴി നടക്കാനുള്ള അവകാശമുണ്ട്. ഇപ്പോഴത്തെ പ്രക്ഷോഭം പൊതുമുതലിന് നാശം വരുത്തുകയും പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു.
Discussion about this post