തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഡീസല്‍ വില നൂറ് കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 23 പൈസയും, പെട്രോളിന് 106 രൂപ 70 പൈസയുമാണ് ഇന്നത്തെ നിരക്ക്.
കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 98 രൂപ 33 പൈസയും, പെട്രോളിന് 104 രൂപ 72 പൈസയുമായി. കോഴിക്കോട് ഡീസലിന് 98 രൂപ 66 പൈസയും, പെട്രോളിന് 104 രൂപ 94 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ ഡീസലിന് 4 രൂപ 93 പൈസയും, പെട്രോളിന് 3 രൂപ 29 പൈസയുമാണ് കൂട്ടിയത്.
Discussion about this post