കൊല്ലം: തൃപ്തികരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കര്‍. ശിക്ഷ കോടതിയുടെ വിവേചനാധികാരമാണ്. അതില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തോട് സഹകരിച്ച എല്ലാവരോടും നന്ദിയെന്നും ഹരിശങ്കര്‍ പറഞ്ഞു. ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമായാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വര്‍ഷം തടവും അനുഭവിക്കണം. ഈ രണ്ടു കുറ്റങ്ങള്‍ക്കുള്ള 17 വര്‍ഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യന്തവും അനുഭവിക്കണം.
സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.
Discussion about this post