നാഗ്പ്പൂര്‍: ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ഭരണകൂടങ്ങളുടെ ചൊല്‍പ്പടിയിലാണെന്നും ഇപ്പോള്‍ നടക്കുന്നത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ കടുത്ത ലംഘനമാണെന്നും ഡോ.മോഹന്‍ ഭാഗവത്. ഹൈന്ദവരുടെ ഭക്തികേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. അതിന്റെ പവിത്രതയും സാമൂഹ്യപരമായ പ്രാധാന്യവും കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാറുകളല്ല, മറിച്ച് ഭക്തജനങ്ങളാണ്.
ഇന്ത്യയിലുടനീളം ക്ഷേത്രങ്ങളില്‍ നടക്കുന്നത് വ്യത്യസ്ത ഭരണരീതികളാണ്. ദക്ഷിണേന്ത്യ യില്‍ സര്‍ക്കാറുടെ പിടിവാശിയില്‍ ഇന്നും ക്ഷേത്രഭരണം ഭക്തര്‍ക്ക് അന്യമാണ്. മാത്രമല്ല രാഷ്ട്രീയ അതിപ്രസരം അപകടകരമായ രീതിയില്‍ ക്ഷേത്ര സമ്പത്ത് കൊള്ളയടിക്കുന്നു. ക്ഷേത്ര ഭൂമികള്‍ കയ്യേറുന്നു. ഇതിനെതിരെ ഭക്തരാണ് പ്രതികരിക്കേണ്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഭരണകൂടങ്ങള്‍ ഭക്തരുടെ അവകാശം കയ്യടക്കിവച്ചിരിക്കുന്നതെന്നതും ഏറെ ആശങ്കാ ജനകമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ക്ഷേത്രസമ്പത്തിന്റെ ഉടമസ്ഥന്‍ ആ ദേവതയാണെന്ന് സുപ്രീംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്.
ക്ഷേത്ര ഭരണം ഭക്തജനങ്ങളുടേതാകണം. ജനങ്ങളുടെഭക്തിഭാവത്തോടൊപ്പം സാമൂഹ്യ കൂട്ടായ്മയും വര്‍ദ്ധിക്കണം. സേവനവും ലക്ഷ്യമാണ്. ആദ്ധ്യാത്മികതയാണ് നമ്മുടെ നാടിന്റെ ശക്തി. എന്നാല്‍ എല്ലാ ആരാധനാ സമ്പ്രദായങ്ങളിലേയും നല്ലതിനെ സ്വാശീകരിക്കുന്ന രാജ്യമാണ് നമ്മുടേതെന്ന് മറക്കരുതെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് പറഞ്ഞു.
Discussion about this post