ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ജല നിരപ്പ് 2,390.86 അടിയായി. 2,403 ആണ് ഡാമിന്റെ സംഭരണ പരിധി.
നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നതോടെയാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്. 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണമെന്നാണ് നിയമം.
ഓരോ മൂന്നു മണിക്കൂറിലും ഡാമിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്
Discussion about this post