തിരുവനന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത സൗജന്യ കിറ്റ് ഇനിയുണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ സൗജന്യ കിറ്റ് നല്‍കിയത്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളില്‍ ഒന്നായിരുന്നു കോവിഡ് കാലത്ത് നല്‍കിയുന്ന സൗജന്യ ഭക്ഷ്യകിറ്റ്. തുടര്‍ ഭരണം ലഭിച്ചതിന് ശേഷവും സര്‍ക്കാര്‍ കിറ്റ് വിതരണംം തുടര്‍ന്നു. കഴിഞ്ഞ ഓണക്കാലത്താണ് ഒടുവില്‍ സൗജന്യ കിറ്റ് ലഭിച്ചത്.
Discussion about this post